വാഷിങ്ടണ്‍:
ചൈനയിൽ ഉത്ഭവിച്ച കൊവിഡ് 19 വൈറസ് അമേരിക്കയെയും കീഴടക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് നേരത്തെ വിവരം ലഭിച്ചിരുന്നുവെന്ന് റിപ്പോർട്ട്. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ തന്നെ അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം ട്രംപിന് ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയതാണെന്നും. എന്നാൽ, റിപ്പോർട്ടുകൾ യഥാസമയം പരിശോധിക്കാൻ ട്രംപ് തയ്യാറായില്ലെന്നും വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
ചൈന കൊറോണയെ സംബന്ധിച്ച വിവരം മറച്ചുവെച്ചുവെന്നും അതിന് ലോകാരോഗ്യസംഘടന കൂട്ട് നിന്നുമെന്നുമാണ് ട്രംപ് വാദിച്ചുകൊണ്ടിരിക്കുന്നത്. അതേസമയം, കോവിഡ് കാലത്ത് അമേരിക്കൻ രാഷ്ട്രീയ നേതാക്കൾ ചൈനക്കെതിരെ നടത്തുന്നത് വെറും നുണ പ്രചാരണമാണെന്ന് ആരോപിച്ചുകൊണ്ട് ചൈന രംഗത്തെത്തി. കൊവിഡ് പ്രതിരോധത്തിലെ തങ്ങളുടെ പാളിച്ചകൾ മറച്ചുവെയ്ക്കാനാണ് ട്രംപും കൂട്ടരും ശ്രമിക്കുന്നതെന്ന് ചൈന ആരോപിച്ചു.