Thu. Jan 23rd, 2025
സ്വിറ്റ്സർലൻഡ്:

കൊവിഡ് കാലം കഴിഞ്ഞ് ഫുട്ബോൾ മത്സരങ്ങൾ പുനരാരംഭിക്കുമ്പോൾ ഒരു മത്സരത്തില്‍ അഞ്ച് പകരക്കാരെ അനുവദിക്കാന്‍ അന്താരാഷ്ട്ര ഫുട്ബോള്‍ സംഘടനയായ ഫിഫ ആലോചിക്കുന്നു.

കൊവിഡ് മഹാമാരിയെ തുടർന്ന് ലോകമെങ്ങുമുള്ള ഫുട്ബോൾ ടൂർണമെന്റുകൾ എല്ലാം മുടങ്ങിക്കിടക്കുയാണ്. ഇനി ഈ മത്സരങ്ങളെല്ലാം ഒരുമിച്ച് പുനരാംഭിക്കുമ്പോൾ താരങ്ങൾക്കുണ്ടാകുന്ന അമിത ഭാരം ലഘൂകരിക്കാനും സുരക്ഷ ഉറപ്പാക്കാനുമാണ് അഞ്ച് സബ്സ്റ്റിറ്റിയൂഷനെക്കുറിച്ച് ആലോചിക്കുന്നതെന്ന് ഫിഫ പറയുന്നു. ഈ മാറ്റം അടുത്തവർഷം ഡിസംബർ വരെ മാത്രമേ ഉണ്ടാവുകയുള്ളുവെന്നും ഫിഫ വ്യക്തമാക്കി. നിലവില്‍ ഒരു മത്സരത്തില്‍ മൂന്നു സബ്സ്റ്റിറ്റിയൂഷനാണ് അനുവദിക്കുന്നത്. ലീഗുകള്‍ക്കൊപ്പം, ലോകകപ്പ് യോഗ്യതാ റൗണ്ട് ഉള്‍പ്പെടെ അന്താരാഷ്ട്ര മത്സരങ്ങളും ഇപ്പോൾ മുടങ്ങിക്കിടക്കുകയാണ്.

By Arya MR