ന്യൂഡല്‍ഹി:
കൊവിഡ് പ്രതിരോധത്തിന് പ്ലാസ്മ തെറാപ്പി ഫലപ്രദമാണെന്നതിന് തെളിവുകളില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. പ്ലാസ്മ തെറാപ്പി പരീക്ഷണ ഘട്ടത്തിലാണെന്നും ഇതിന് ശാസ്ത്രീയ അടിത്തറയില്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയ ജോയിന്‍റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു. അനുമതിയില്ലാതെ ആരും പ്ലാസ്മ തെറാപ്പി പരീക്ഷിക്കരുതെന്നും കേന്ദ്ര നിര്‍ദേശം നല്‍കി. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ഇതുസംബന്ധിച്ച് പഠനം നടത്തുന്നുണ്ടെന്നും ലവ് അഗര്‍വാള്‍ അറിയിച്ചു.