Mon. Dec 23rd, 2024
ഡൽഹി:

ഗൾഫ് രാജ്യങ്ങളിൽ നിന്ന് നാട്ടിലേക്ക് മടങ്ങാന്‍ കാത്തിരിക്കുന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാരെ തിരികെ എത്തിക്കാൻ നാവികസേനയും സജ്ജമായി. കേന്ദ്ര സർക്കാർ നിർദ്ദേശത്തെ തുടർന്ന് മൂന്ന് യുദ്ധക്കപ്പലുകളാണ് സേന സജ്ജമാക്കിയിരിക്കുന്നത്.  സർക്കാർ നിർദ്ദേശം ലഭിച്ചാലുടൻ ഇവ ഗൾഫ് രാജ്യങ്ങളിലേക്ക് പുറപ്പെടും.  ഈ മൂന്നു കപ്പലുകൾക്ക് പുറമെ നാവികസേനയുടെ പക്കലുള്ള എട്ട് ടാങ്ക് ലാൻഡിങ് കപ്പലുകളില്‍ ആറെണ്ണം കൂടി ഇതിനായി വിനിയോഗിക്കാൻ പദ്ധതിയുണ്ട്.

By Arya MR