Thu. Jan 23rd, 2025
ദില്ലി:

മെയ് അവസാനത്തോടെ കൊവിഡ് പരിശോധനയ്ക്ക് ആവശ്യമായ ആര്‍ടി-പിസിആര്‍ കിറ്റുകളും ആന്റിബോഡി ടെസ്റ്റ് കിറ്റുകളും ഇന്ത്യയ്ക്ക് പ്രാദേശികമായി നിര്‍മിക്കാന്‍ കഴിയുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധനൻ. ഇതിനിവേണ്ട എല്ലാ നടപടികളും പുരോഗമിക്കുകയാണെന്നും ഐസിഎംആറിന്റെ അനുമതി കൂടി ലഭിച്ചാൽ നിർമ്മാണം ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മെയ് 31-നകം പ്രതിദിനം ഒരു ലക്ഷം ടെസ്റ്റുകള്‍ നടത്തുക എന്ന ലക്ഷ്യം പൂര്‍ത്തികരിക്കാന്‍ ഇതിലൂടെ ഇന്ത്യയ്ക്ക് സാധിക്കുമെന്ന് ഹർഷ് വർധൻ പറഞ്ഞു. രാജ്യത്ത് നിലവിൽ നൂറിലധികം പേഴ്സണല്‍ പ്രൊട്ടക്റ്റീവ് എക്യുപ്മെന്റ് (പിപിഇ) നിര്‍മ്മാതാക്കള്‍ ഉണ്ടെന്നും, രാജ്യത്ത് കൊവിഡ് രോഗികള്‍ക്ക് ഫലപ്രദമായ ചികിത്സയ്ക്കായി വെന്റിലേറ്ററുകള്‍ നിര്‍മ്മിക്കുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

 

By Arya MR