Thu. Dec 19th, 2024
ഡൽഹി:

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ ആയിരത്തി അഞ്ഞൂറ്റി നാൽപ്പത്തി മൂന്ന് കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ രോഗബാധിതരുടെ എണ്ണം ഇരുപത്തി ഒൻപതിനായിരത്തി നാന്നൂറ്റി മുപ്പത്തി അഞ്ചായി. കൊവിഡ് മരണനിരക്ക് തൊള്ളായിരത്തി മുപ്പത്തി നാലയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.  ദില്ലിയിൽ കൊവിഡ് ബാധിതതരായ ആരോഗ്യ പ്രവർത്തകരുടെ എണ്ണവും കൂടുകയാണ്. വിവിധ ആശുപത്രികളിലായി രോഗ ബാധിതരുടെ  എണ്ണം 233 ആയി. അതേസമയം കൊവിഡ് പ്രതിരോധമാർഗ്ഗങ്ങൾ ചർച്ച ചെയ്യാൻ ബ്രിക്സ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗം ഇന്ന് ചേരും. 

By Arya MR