Sun. Jan 19th, 2025

ഇടുക്കി:

താന്‍ കൊവിഡ് നിരീക്ഷണത്തിൽ കഴിയുകയാണെന്ന വാർത്ത നിഷേധിച്ച് പീരുമേട് എംഎൽഇ ഇഎസ് ബിജിമോൾ. മന്ത്രി എംഎം മണി, ബിജിമോൾ  എംഎല്‍എ നിരീക്ഷണത്തിലാണെന്ന് മാധ്യമങ്ങളോട് പറഞ്ഞതിന് പിന്നാലെയാണ് ഫെയ്സ്ബുക്ക് ലെെവിലൂടെ അവര്‍ രംഗത്തുവന്നത്.

ക്വാറന്‍റെെനില്‍ ഇരിക്കേണ്ട യാതോരു വിധസാഹചര്യവും ഇപ്പോള്‍  ഇല്ലെന്നും ഇത്തരം വാർത്തകൾ നിർഭാഗ്യകരമാണെന്നും ബിജിമോൾ പറഞ്ഞു. ആളുകളെ പരിഭ്രാന്തിയിലാക്കുന്ന ഇത്തരം വാർത്തകൾ പടർത്തരുതെന്നും എംഎല്‍എ അഭ്യര്‍ത്ഥിച്ചു.

‘പൊതുപ്രവര്‍ന്നപരംഗത്ത് നില്‍ക്കുന്ന ആളാണ് ഞാന്‍. നാളെ രോഗം വരില്ല എന്നൊന്നും പറയാന്‍ പറ്റില്ല. കൊവിഡ് സ്ഥിരീകരിച്ച രോഗികളുമായി നേരിട്ട് ബന്ധപ്പെടുന്ന സാഹചര്യമുണ്ടായിട്ടില്ല. ക്വാറന്‍റെെനില്‍ പോകേണ്ട സാഹചര്യമുണ്ടായാല്‍ വിവരം എല്ലാവരേയും അറിയിക്കും. ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. ആരും ഇതിന്‍റെ പേരില്‍ ഉത്കണ്ഠപ്പെടണ്ട”- ബിജിമോള്‍ എംഎല്‍എ ഫെയ്സ്ബുക്ക് ലെെവില്‍ പറഞ്ഞു.

https://www.facebook.com/bijimolmla/videos/643828739512614/UzpfSTEwMDAwNTI1NzEyNzM1MjoxMzUwODQxNzUxNzY3NzE2/?id=100005257127352&lst=100009315268664%3A100005257127352%3A1588067566&sk=timeline

 

By Binsha Das

Digital Journalist at Woke Malayalam