മുംബൈ:
മഹാമാരിയെ തുടർന്ന് പ്രതിസന്ധിയിലായ മ്യുച്വല്‍ ഫണ്ട് വിപണിയെ സഹായിക്കാന്‍ റിസര്‍വ് ബാങ്ക് 50,000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചു. നിഫ്റ്റി ബാങ്ക് 494.50 പോയിൻറ് ഉയർന്ന് 20,081ലും നിഫ്റ്റി പ്രൈവറ്റ് ബാങ്ക് സൂചിക 315 പോയിൻറ് ഉയർന്ന് 10,857.55ലുമെത്തി. എൻഎസ്‌ഇയിലെ എല്ലാ സൂചികകളും ഇന്ന് നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
കൊവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലിക്വിഡിറ്റി കുറയുകയും വന്‍തോതില്‍പണം പിന്‍വലിക്കുകയും ചെയ്തതോടെ ഫ്രാങ്ക്‌ളിന്‍ ടെംപിള്‍ടണ്‍ ആറ് മ്യൂച്വൽ ഫണ്ടുകൾ വിപണിയില്‍നിന്ന് പിൻവലിച്ചതിനെ തുടർന്നാണ് ആർബിഐയുടെ ഈ നടപടി. വിപണിയിലെ സാഹചര്യം വിലയിരുത്തി സമയപരിധി നീട്ടുന്നകാര്യവും പരിഗണിക്കുമെന്ന് ആർബിഐ അറിയിച്ചിട്ടുണ്ട്. കോര്‍പ്പറേറ്റ് ബോണ്ട്, കമേഴ്‌സ്യല്‍ പേപ്പര്‍, സര്‍ട്ടിഫിക്കറ്റ് ഓഫ് ഡെപ്പോസിറ്റ്, കടപ്പത്രം തുടങ്ങിയവുടെ അടിസ്ഥാനത്തിലായിരിക്കും ബാങ്കുകള്‍ക്ക് വായ്പ. അനുവദിക്കുന്നത്.