Sat. Nov 23rd, 2024
തിരുവനന്തപുരം:

ലോക്​ഡൗണിനെ തുടര്‍ന്ന് മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളെ തിരിച്ചെത്തിക്കാൻ സംസ്ഥാന സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കി. ഇതിനുള്ള രജിസ്‌ട്രേഷന്‍ ബുധനാഴ്ച ആരംഭിക്കും. മടങ്ങിവരാൻ ആഗ്രഹിക്കുന്നവർ നോർക്കയിൽ റജിസ്റ്റർ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ നോര്‍ക്ക പിന്നീട് അറിയിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ചികിത്സാ ആവശ്യത്തിന് പോയവര്‍, ചികിത്സ കഴിഞ്ഞവര്‍, കേരളത്തിൽ വിദഗ്​ധ ചികിത്സക്ക്​ തീയതി നിശ്ചയിച്ച മറ്റു സംസ്ഥാനങ്ങളിലെ താമസക്കാര്‍, പഠനാവശ്യത്തിന് പോയവര്‍, പരീക്ഷ, ഇൻറര്‍വ്യൂ എന്നിവക്ക്​ പോയവര്‍, കൃഷിപ്പണിക്ക് പോയവര്‍, ജോലി നഷ്ടപ്പെട്ടവര്‍ തുടങ്ങിയവര്‍ക്കാണ് മുന്‍ഗണന. 

കുടുങ്ങിയവരെ തിരികെ കൊണ്ടുവരുമ്പോള്‍ ആരോഗ്യ പരിശോധന, സുരക്ഷ സംബന്ധിച്ച എല്ലാ മുന്‍കരുതുലും സ്വീകരിക്കും. അതിര്‍ത്തിയില്‍ ആരോഗ്യ വിഭാഗം ഇവരെ പരിശോധിക്കും. ക്വാറൻറീന്‍ നിര്‍ബന്ധമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

By Binsha Das

Digital Journalist at Woke Malayalam