Mon. Dec 23rd, 2024
തിരുവനന്തപുരം:

സംസ്ഥാനത്ത് നിലവില്‍ കൊവിഡ് രോഗികളില്ലാത്ത ജില്ലകള്‍ നാലെണ്ണം. തിരുവനന്തപുരം, ആലപ്പുഴ, തൃശൂര്‍, വയനാട് എന്നി ജില്ലകളിലാണ് രോഗബാധിതരില്ലാത്തതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് ഹോട്ട്‍സ്‍പോട്ടുകളിലും റെഡ് സോണിലും മാറ്റം വന്നതായും മുഖ്യമന്ത്രി പറഞ്ഞു. ഇടുക്കിയും കോട്ടയവും റെഡ് സോണാക്കിയതോടെ സംസ്ഥാനത്തെ റെഡ്സോൺ ജില്ലകൾ ആറായി. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നിവയാണ് മറ്റു റെഡ് സോൺ ജില്ലകൾ.

ഇടുക്കി ജില്ലയിൽ വണ്ടൻമേട്, ഇരട്ടയാർ, കോട്ടയത്ത് അയ്മനം, വെള്ളൂർ, അയർക്കുന്നം, തലയോലപ്പറമ്പ് എന്നീ പഞ്ചായത്തുകൾ ഹോട്സ്പോട്ടാണ്. എട്ട് ജില്ലകൾ ഓറഞ്ച് സോണിലാണ്. അതേസമയം, കോട്ടയം ജില്ലയിൽ വൈറസ് ബാധയേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം വർധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് എറണാകുളം–കോട്ടയം ജില്ലാ അതിർത്തി അടയ്ക്കാൻ എറണാകുളം ജില്ലാ കലക്ടർ എസ് സുഹാസ് ഉത്തരവിട്ടു.

By Binsha Das

Digital Journalist at Woke Malayalam