Thu. Jan 23rd, 2025
ന്യൂയോർക്ക്:

 
ലോകമാകമാനമുള്ള കൊവിഡ് രോഗികളുടെ എണ്ണം ഇരുപത്തി ഒൻപത് ലക്ഷത്തി എഴുപതിനായിരവും മരണ സംഖ്യ രണ്ട് ലക്ഷത്തി എഴുന്നൂറ്റി എഴുപത്തി രണ്ടുമായി. അമേരിക്കയിലെ കൊവിഡ് ബാധിതരുടെ എണ്ണം ഒൻപത് ലക്ഷത്തി തൊണ്ണൂറ്റാറായിരം കടന്നു. അമ്പത്തി അയ്യായിരത്തിലധികം പേരാണ് ഇതുവരെ അമേരിക്കയിൽ മരിച്ചത്. എന്നാൽ, തീവ്ര ബാധിത മേഖലകളായ ന്യൂയോർക്കിലും, ന്യൂ ജേഴ്‌സിയിലും കഴിഞ്ഞ മൂന്നാഴ്ചയിലെ ഏറ്റവും മെച്ചപ്പെട്ട സ്ഥിതി രേഖപ്പെടുത്തി. മരണസംഖ്യ ഇരുപതിനായിരം പിന്നിട്ട ബ്രിട്ടനിലും കൊവിഡ് വ്യാപനത്തിൽ നേരിയ കുറവ് വന്നിട്ടുണ്ട്.

By Arya MR