Sat. Nov 23rd, 2024
കൊച്ചി:

കോട്ടയം ജില്ലയിൽ വൈറസ് ബാധയേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം  രോഗികളുടെയും ഹോട്സ്പോട്ടുകളുടെ എണ്ണം വർധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് എറണാകുളം–കോട്ടയം ജില്ലാ അതിർത്തി അടയ്ക്കാൻ എറണാകുളം ജില്ലാ കലക്ടർ എസ് സുഹാസ് ഉത്തരവിട്ടു. പ്രത്യേക അനുമതിയില്ലാത്ത ആരെയും കോട്ടയത്ത് നിന്ന് അതിർത്തി കടക്കാനോ എറണാകുളത്തേക്ക് പ്രവേശിക്കാനോ അനുവദിക്കില്ലെന്നാണ് കളക്ടർ അറിയിച്ചിരിക്കുന്നത്.

കോട്ടയം ജില്ലയിൽ രോഗ ഉറവിടങ്ങൾ വ്യക്തമാകാത്ത സാഹചര്യം നിലനിൽക്കുന്നതും ഏറെ ആശങ്കയിലാഴ്ത്തുന്നുണ്ട്. ഇന്ന് ആറ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതിനാൽ മുഖ്യമന്ത്രി പിണറായി വിജയൻ കോട്ടയത്തെ റെഡ്സോൺ ആയി പ്രഖ്യാപിച്ചിരിക്കുകയാണ്.

By Athira Sreekumar

Digital Journalist at Woke Malayalam