Mon. Dec 23rd, 2024
കൊച്ചി:

കോഴിക്കോട് പന്തീരങ്കാവ് യുഎപിഎ കേസിലെ ആദ്യ കുറ്റപത്രം കൊച്ചിയിലെ  എന്‍ഐഎ കോടതിയിൽ സമർപ്പിച്ചു. അലന്‍ ഷുഹൈബാണ് കേസിലെ ഒന്നാം പ്രതി, താഹാ ഫസല്‍ രണ്ടും ഒളിവിൽ കഴിയുന്ന സി പി ഉസ്മാന്‍ മൂന്നാം പ്രതിയുമാണ്. മൂന്നു പ്രതികളും നിരോധിത സംഘടനയായ സിപിഐ മാവോയിസ്റ്റിലെ അംഗങ്ങളാണെന്നും സംഘടനയ്ക്കു വേണ്ടി മൂവരും രഹസ്യയോഗങ്ങള്‍ സംഘടിപ്പിച്ചിരുന്നെന്നും കുറ്റപത്രത്തിൽ പറയുന്നു.

മാവോയിസ്റ്റ് ആശയങ്ങൾ പ്രചരിപ്പിക്കുന്ന ലഘുലേഖകളും പുസ്തകങ്ങളും കണ്ടെത്തിയതിനെ തുടർന്നാണ് പോലീസ് കഴിഞ്ഞ നവംബർ ഒന്നിന് താഹയെയും അലനെയും അറസ്റ്റ് ചെയ്യുന്നത്. ഇവർക്കെതിരെ യുഎപിഎ കേസ് ചുമത്തിയതിന് പിന്നാലെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ അറിയിച്ചിരുന്നു. കേസിൽ കൂടുതൽ പ്രതികൾക്കായി എൻഐഎ അന്വേഷണം തുടരുകയാണെന്ന് കോടതിയിൽ വ്യക്തമാക്കി.

By Athira Sreekumar

Digital Journalist at Woke Malayalam