Mon. Dec 23rd, 2024
വാഷിങ്ടണ്‍:

24 മണിക്കൂറിനിടെ ആറായിരത്തിലധികം പേരാണ് ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ഇരുപത്തി എട്ട് ലക്ഷത്തി ഇരുപത്തി ആറായിരമാണ് ആകെ കൊവിഡ് രോഗികളുടെ എണ്ണം. അമേരിക്കയിൽ മാത്രം കൊവിഡ് മരണം അരലക്ഷം കടന്നു. ബ്രിട്ടനിൽ 768 ആളുകളാണ് 24 മണിക്കൂറിനിടെ മരിച്ചത്.

ഇറ്റലി, ഫ്രാൻസ്, ജർമനി തുടങ്ങിയ രാജ്യങ്ങളിൽ മരണസംഖ്യ കൂടുകയാണ്. ഒരു ലക്ഷത്തിലധികം ആളുകളാണ് 24മണിക്കൂറിനിടെ രോഗബാധിതരായത്. അതെ സമയം എട്ട് ലക്ഷത്തോളം ആളുകൾ രോഗമുക്തരായിട്ടുണ്ട്