ന്യൂ ഡല്‍ഹി:
ലോക്ക് ഡൗണിൽ വ്യാപാര സ്ഥാപനങ്ങൾക്കുള്ള ഇളവ് പുതുക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുതിയ ഉത്തരവിറക്കി. ഹോട്ട്സ്പോട്ടുകൾ അല്ലാത്ത സ്ഥലങ്ങളിൽ നഗരപരിധിക്ക് പുറത്തുള്ള കടകൾ ഇന്ന് മുതൽ തുറന്ന് പ്രവർത്തിക്കാം. 50 ശതമാനം ജീവനക്കാർ മാത്രമേ പാടുള്ളൂ എന്ന കർശന നിബന്ധന പാലിക്കണം. രോഗവ്യാപന സാധ്യത കൂടുതലുള്ള മേഖകള്‍ക്കും ഷോപ്പിംഗ് മാളുകൾക്കും വൻകിട മാർക്കറ്റുകൾക്കും ഇളവ് ബാധകമല്ല.
കൊവിഡ് വ്യാപനം രൂക്ഷമായ കൂടുതൽ ജില്ലകളിലെ സാഹചര്യം വിലയിരുത്താൻ രണ്ടാം കേന്ദ്ര സംഘം ഇന്ന് ഗുജറാത്ത്, തെലങ്കാന, തമിഴ്നാട് എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തും. രാജ്യത്ത് കോവിഡ് 19 ബാധിച്ച് ഇത് വരെ 775 പേർ മരിച്ചതായാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്. രോഗ ബാധിതരുടെ എണ്ണം കാൽ ലക്ഷത്തോട് അടുക്കുകയാണ്.
ഡല്‍ഹിയിലെ ബിജെആർഎം ആശുപത്രിയിൽ പതിനൊന്ന് ഡോക്ടർമാർ ഉൾപ്പെടെ 31 ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് ബാധിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.ഇത് വരെ 24506 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. 5063 പേർക്ക് രോഗം ഭേദമായിട്ടുണ്ട്.