Thu. May 1st, 2025

ന്യൂഡല്‍ഹി:

രണ്ടാം ഘട്ട സാമ്പത്തിക പാക്കേജിന് അന്തിമരൂപം നൽകാൻ ധനമന്ത്രി നിർമലാ സീതാരാമൻ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. പാക്കേജിന് അന്തിമ അംഗീകാരം കിട്ടിയാൽ ഇന്നോ നാളെയോ തന്നെ പാക്കേജ് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. ലോക്ക്ഡൗണിന് ശേഷമുള്ള ദുരിതാശ്വാസം, പുനരധിവാസം,സമ്പദ് വ്യവസ്ഥയുടെ പുനരുജ്ജീവനം എന്നിവയിലായിരിക്കും പാക്കേജ് ശ്രദ്ധകേന്ദ്രീകരിക്കുകയെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് ഊന്നൽ നൽകുന്നതാകും പുതിയ പാക്കേജ് എന്നും സൂചനയുണ്ട്.

By Binsha Das

Digital Journalist at Woke Malayalam