ന്യൂഡല്‍ഹി:
ലോകത്തിന് പ്രതീക്ഷ നൽകികൊണ്ട് ബ്രിട്ടനിലെ ഓക്സ്ർഫോര്‍ഡ് സർവകലാശാലയിലെ ജെന്നര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിന്‍റെ ക്ലിനിക്കൽ ട്രയൽ തുടങ്ങി. രണ്ടു പേരില്‍ വാക്‌സിന്‍ കുത്തിവെച്ചു. 800 ഓളം പേരിലാണ് പരീക്ഷണം നടത്താന്‍ പോവുന്നത്. എലൈസ ഗ്രനറ്റോ എന്ന ശാസ്ത്രജ്ഞയാണ് ആദ്യ ഡോസ് സ്വീകരിച്ചത്. പരീക്ഷണം വിജയമായാല്‍ സെപ്റ്റംബറോടെ 10 ലക്ഷം വാക്സിനുകള്‍ ഉല്‍പാദിപ്പിക്കാനാണ് പദ്ധതി. ഓക്സ്ഫര്‍ഡിലെ വാക്‌സിനോളജി പ്രൊഫസറായ സാറാ ഗില്‍ബെര്‍ട്ട് ആണ് ഗവേഷണത്തിന് നേതൃത്വം നല്‍കിയത്. 80 ശതമാനം വിജയമാണ് വാക്സിനില്‍ അവര്‍ പ്രവചിച്ചിരിക്കുന്നത്. മൂന്ന് മാസത്തെ ശ്രമങ്ങള്‍ക്കൊടുവിലാണ് വാക്‌സിന്‍ വികസിപ്പിച്ചത്.