Fri. Apr 25th, 2025

ലോകമാകമാനമുള്ള കൊവിഡ് മരണനിരക്ക് ഒരുലക്ഷത്തി അറുപതിനായിരം കടന്നു.  23, 29000 പിന്നിട്ടിരിക്കുകയാണ് ലോകത്തെ കൊവിഡ് ബാധിതരുടെ എണ്ണം. ഏറ്റവും കൂടുതൽ കൊവിഡ് രോ​ഗികളുള്ള അമേരിക്കയിൽ മരണസംഖ്യ 39,000 പിന്നിട്ടു. ഇവിടുത്തെ രോഗബാധിതരുടെ എണ്ണം 7,40000 അടുക്കുകയാണ്. എന്നാൽ, പ്രതിസന്ധി രൂക്ഷമായ ന്യൂയോർക്ക് സംസ്ഥാനത്ത് സ്ഥിതി മെച്ചപ്പെടുന്ന അവസ്ഥയാണുള്ളതെന്ന് ഗവർണർ ആൻഡ്രൂ ക്വോമോ പറഞ്ഞു. അതേസമയം, യൂറോപ്പ്, ബ്രിട്ടൻ, പോളണ്ട് എന്നിവിടങ്ങിലെ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. 

By Arya MR