Mon. Dec 23rd, 2024
ഡൽഹി:

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,334 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചുവെന്നും 27 പേർ മരണപ്പെട്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് മരണനിരക്ക് 507 ആയി. അതേസമയം, ഇതുവരെ 2,230 പേർ രോഗമുക്തരായിട്ടുണ്ട്.  എന്നാൽ, ദില്ലിയിൽ കൊവിഡ് രോഗികളുടെ എണ്ണം ആയിരത്തി എണ്ണൂറ് കടന്നു. ഇവിടുത്തെ ഹോട്സ്പോട്ട് മേഖലയിലെ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ കഴിഞ്ഞിരുന്ന ഒരു കുടുംബത്തിലെ 26 പേർക്ക് രോഗം സ്ഥിരീകരിച്ചതായി ദില്ലി സർക്കാർ അറിയിച്ചു. എയിംസ് ആശുപത്രിയിലെ  നഴ്സിംഗ് ഓഫീസർക്കും ഒന്നര വയസ്സുള്ള കുഞ്ഞിനും ഇന്നലെ കൊവിഡ് 19 സ്ഥിരീകരിച്ചു. ഇവരുടെ ഭർത്താവിന്  നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു.

By Arya MR