Mon. Dec 23rd, 2024
ഡൽഹി:

രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 14,378 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 43 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ, കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 480 ആയി ഉയര്‍ന്നു. ഇന്നലെ മാത്രം 991 പുതിയ കൊവിഡ് 19 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗം ഏറ്റവും കൂടുതൽ ബാധിച്ച മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം 3,205 ആയി. 194 പേരാണ് ഇവിടെ മാത്രം മരിച്ചത്. അതേസമയം, രാജ്യത്തെ തീവ്ര കൊവിഡ് ബാധിത മേഖലകളിൽ കൂടുതൽ ദ്രുത പരിശോധന നടത്തുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

By Athira Sreekumar

Digital Journalist at Woke Malayalam