Wed. Jan 22nd, 2025

ലോകത്താകമാനമുള്ള കൊവിഡ് രോഗികളുടെ എണ്ണം ഇരുപത്തിരണ്ടര ലക്ഷം കടന്നു. മരണ സംഖ്യ 1,54,266 ആയി. ഏറ്റവും കൂടുതൽ കൊവിഡ് രോ​ഗികളുള്ള അമേരിക്കയിൽ മാത്രം രോഗബാധിതരുടെ എണ്ണം ഏഴ് ലക്ഷം കടന്നു. ഇന്നലെ മാത്രം രണ്ടായിരത്തി 466 മരണമാണ് അമേരിക്കയിൽ നിന്നും റിപ്പോർട്ട് ചെയ്തതത്. ബ്രിട്ടനിൽ മരണസംഖ്യ പതിനയ്യായിരത്തോട് അടുക്കുകയാണ്. ഇന്നലെ മാത്രം 846 മരണമാണ് ബ്രിട്ടനില്‍ രേഖപ്പെടുത്തിയത്. സ്‌പെയിൻ, ഇറ്റലി, ഫ്രാൻസ്, ജർമനി എന്നീ രാജ്യങ്ങളിലാണ് മരണസംഖ്യയിൽ നേരിയ കുറവ് വന്നത്. അതേസമയം, യുഎഇയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 6000 കടന്നു.

By Athira Sreekumar

Digital Journalist at Woke Malayalam