Tue. Dec 2nd, 2025

കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ നല്‍കി സഹായിച്ച ഇന്ത്യയോട് നന്ദി പറഞ്ഞ് അഫ്ഗാനിസ്ഥാന്‍. ഇന്ത്യയിലെ അഫ്ഗാന്‍ നയതന്ത്രപ്രതിനിധി താഹിര്‍ ക്വാഡിറിയാണ് സഹായം നല്‍കിയ ഇന്ത്യയ്ക്ക് ഹൃദയത്തിന്‍റെ ഭാഷയില്‍ നന്ദി പറയുന്നതായി ട്വിറ്ററില്‍ കുറിച്ചത്. ഒരു ലക്ഷം പാരസെറ്റമോള്‍, അഞ്ച് ലക്ഷം ഹൈഡ്രോക്‌സിക്ലോറോക്വിന്‍ എന്നിവയാണ് ഇന്ത്യ അഫ്ഗാനിലേക്ക് അയച്ചത്. മരുന്നുകള്‍ നല്‍കുമെന്ന് ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു.

By Athira Sreekumar

Digital Journalist at Woke Malayalam