Mon. Nov 25th, 2024
മുംബൈ:

ബാങ്കുകൾക്കും, ബാങ്കിങ് ഇതര മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ക്കുമായി അൻപതിനായിരം കോടി രൂപ പ്രഖ്യാപിച്ച് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. നബാര്‍ഡ്, സിഡ്ബി, ദേശീയ ഹൗസിങ് ബാങ്ക് എന്നിവയ്ക്കും പണത്തിന്റെ വിഹിതം നൽകുമെന്നും സംസ്ഥാനങ്ങൾക്ക് കൊവിഡ് പ്രതിരോധത്തിന് 60 ശതമാനം അധികഫണ്ട് അനുവദിക്കുമെന്നും അറിയിച്ചു. റിവേഴ്‌സ് റിപ്പോ നിരക്ക് 4 ശതമാനത്തിൽ നിന്ന് കാല്‍ ശതമാനം കുറച്ച് 3.75 ശതമാനമാക്കിയിട്ടുണ്ട്.

2021-22 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യം 7.4ശതമാനം വളര്‍ച്ച നേടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.  മാർച്ച് 25 ന് ദേശീയ ലോക്ക് ഡൗൺ ഏർപ്പെടുത്തിയതിന് ശേഷം ഇത് രണ്ടാം തവണയാണ് ആർബിഐ ഗവർണർ മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നത്. റിസേർവ് ബാങ്ക് ഇന്ന് നടത്തിയ പ്രഖ്യാപനങ്ങളെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തിയിരുന്നു.

By Athira Sreekumar

Digital Journalist at Woke Malayalam