കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ക് ഡൗണിൽ കുടുങ്ങിപ്പോയ ബ്രിട്ടീഷ് പൗരന്മാരെ തിരികെ കൊണ്ടുപോകാൻ നേരത്തെ പ്രഖ്യാപിച്ച 21 വിമാനങ്ങള്‍ക്ക് പുറമേ 17 പ്രത്യേക വിമാനങ്ങൾ കൂടി പ്രഖ്യാപിച്ച് ബ്രിട്ടൺ. ഏപ്രില്‍ 20 മുതല്‍ ഏപ്രില്‍ 27 വരെ അഹമ്മദാബാദ്, അമൃത്സര്‍, ബെംഗളൂരു, ഡല്‍ഹി, ഗോവ, മുംബൈ എന്നിവിടങ്ങളില്‍ നിന്നാണ് ഈ വിമാനങ്ങൾ യാത്ര തിരിക്കുക. ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍, പ്രായം കൂടിയവര്‍ എന്നിവര്‍ക്കായിരിക്കും മുൻഗണന നൽകുകയെന്നും സീറ്റിന്റെ ലഭ്യതയ്ക്കനുസരിച്ച് മറ്റുള്ളവര്‍ക്ക് യാത്രയ്ക്ക് അനുമതി നല്‍കുമെന്നും ബ്രിട്ടീഷ് ഹൈക്കമ്മീഷന്‍ അറിയിച്ചു. ഇതുവരെ ഇന്ത്യയിൽ നിന്ന് അയ്യായിരത്തോളം ബ്രിട്ടീഷ് പൗരന്മാരെ തിരികെ നാട്ടിലെത്തിച്ചതായാണ് റിപ്പോർട്ട്.