തിരുവനന്തപുരം:
സംസ്ഥാനത്തെ രോഗവ്യാപനം കൂടുതലുള്ള ജില്ലകളെ മാത്രം റെഡ് സോൺ പട്ടികയിൽ ഉൾപ്പെടുത്തിയാൽ മതിയെന്ന് മന്ത്രിസഭ യോഗം തീരുമാനിച്ചു. കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളെയായിരിക്കും റെഡ് സോണില്‍ ഉള്‍പ്പെടുക. ആയതിനാൽ കേന്ദ്രം കഴിഞ്ഞദിവസം പ്രഖ്യാപിച്ച റെഡ് സോൺ പട്ടികയിൽ മാറ്റം വരുത്താൻ നിർദ്ദേശിക്കാനും സർക്കാർ തീരുമാനിച്ചു.
കേന്ദ്രം പ്രഖ്യാപിച്ച പട്ടികയിൽ ഈ നാല് ജില്ലകൾക്ക് പുറമെ പത്തനംതിട്ട, തിരുവനന്തപുരം, എറണാകുളം എന്നീ ജില്ലകളും ഉൾപ്പെട്ടിരുന്നു. എന്നാൽ, നിലവിൽ ഈ ജില്ലകളിലെ രോഗവ്യാപനം നിയന്ത്രണവിധേയമാണ്. വയനാടും കോട്ടയവും ഗ്രീന്‍ സോണിലേക്കു മാറ്റണമെന്നാണ് മന്ത്രിസഭാ യോഗത്തിന്റെ നിര്‍ദേശം. മറ്റ് എട്ടു ജില്ലകളും ഓറഞ്ച് സോണില്‍ ഉള്‍പ്പെടുത്തും.