Fri. Apr 11th, 2025 2:21:26 AM
ഡൽഹി:

കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയിരിക്കുന്ന ലോക്ക് ഡൗൺ മൂലം ഉണ്ടാകുന്ന സാമ്പത്തിക മേഖലയുടെ ആശങ്കകൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച ചെയ്ത് ധനമന്ത്രി നിർമല സീതാരാമൻ. ധനകാര്യ രം​ഗത്ത് കൂടുതൽ ഇളവുകളും വ്യവസായ രം​ഗത്തിന് സഹായകരമായി ആശ്വാസ പാക്കേജും ഉടൻ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. കൊവിഡ് മഹാമാരി ഏറ്റവും കൂടുതൽ ബാധിച്ചവർക്കായി പ്രത്യേക 1.75 ലക്ഷം കോടി രൂപയുടെ ഉത്തേജക പാക്കേജ് കേന്ദ്രം കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു.

By Athira Sreekumar

Digital Journalist at Woke Malayalam