Wed. Nov 6th, 2024
വാഷിങ്ടണ്‍:

 
കൊവിഡ് മഹാമാരി പ്രതിസന്ധിയിലാക്കിയ രാജ്യങ്ങളെ സഹായിക്കാന്‍ മുഴുവന്‍ വായ്പാശേഷിയും വിനിയോഗിക്കാൻ തയ്യാറാണെന്ന് ഇന്റർനാഷണൽ മോനേട്ടറി ഫണ്ട് (ഐഎംഎഫ്). ഒരു ട്രില്ല്യണ്‍ ഡോളര്‍ ലോകരാഷ്ട്രങ്ങള്‍ക്ക് അടിയന്തിര സാമ്പത്തിക സഹായമായി അനുവദിക്കുമെന്ന് ഐഎംഎഫ് മേധാവി ക്രിസ്റ്റാലിന ജോര്‍ജീവിയ അറിയിച്ചു. ലോകം ഇതുവരെ കാണാത്ത പ്രതിസന്ധിയാണ് നാം ഇപ്പോള്‍ നേരിടുന്നതെന്നും പ്രതിശീര്‍ഷ വരുമാനം കൂടുമെന്ന് മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് ഐഎംഎഫ് കരുതിയ 170 രാജ്യങ്ങള്‍ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് പോവുന്നതെന്നും ജോര്‍ജീവിയ പറഞ്ഞു. 

ആഗോളതലത്തില്‍ മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍ 3 ശതമാനം വരെ ഇടിവാണ് നിലവില്‍ കാണുന്നതെന്നും, ഇതിലും കുറയാൻ സാധ്യതയുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. 102 രാജ്യങ്ങളാണ് ഐഎംഎഫിനോട് സഹായം അഭ്യര്‍ഥിച്ചിട്ടുള്ളത്. 25 ദരിദ്ര രാഷ്ട്രങ്ങള്‍ക്ക് കടാശ്വാസവും അനുവദിച്ചിട്ടുണ്ട്.

By Arya MR