Fri. Apr 4th, 2025
ഡൽഹി:

രാജ്യത്ത് 941 പേ‍ർക്ക് കൂടി കൊവിഡ് ബാധിക്കുകയും 37 പേ‍ർ വൈറസ് ബാധയെ തുട‍ർന്ന് മരണപ്പെടുകയും ചെയ്തതു. ഇതോടെ രാജ്യത്തെ കൊവിഡ് രോ​ഗികളുടെ എണ്ണം 12,380 ആയതായി കേന്ദ്ര ആരോഗ്യവകുപ്പ് അറിയിച്ചു. കേരളത്തിലെ ഏഴ് ജില്ലകളെ ഹോട്ട് സ്പോട്ടിലും ആറ് ജില്ലകളെ ഓറഞ്ച് സോണിലും ഉൾപ്പെടുത്തി കേന്ദ്ര സർക്കാർ ഇറക്കിയ പട്ടിക സംസ്ഥാനത്തിന് സ്വന്തമായി മാറ്റാനാകില്ലെന്നും കേന്ദ്ര മന്ത്രാലയം അറിയിച്ചു. ജില്ലകളെ ഒഴിവാക്കണമെങ്കിൽ കേരളം കേന്ദ്രത്തോട് ആവശ്യപ്പെടണമെന്നും കേരളം നൽകിയ കണക്കിന്റെ അടിസ്ഥാനത്തിലാണ് ഹോട്സ്പോട്ടുകൾ നിശ്ചയിച്ചതെന്നും വ്യക്തമാക്കി.

By Athira Sreekumar

Digital Journalist at Woke Malayalam