Wed. Jan 22nd, 2025

എറണാകുളം:

കൊവിഡ് 19നെ പ്രതിരോധിക്കാന്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്ക്കുന്ന എറണാകുളം കളക്ടര്‍ എസ് സുഹാസിനെ പ്രശംസിച്ച് തിരക്കഥാകൃത്തും നടനുമായ രഞ്ജി പണിക്കര്‍ രംഗത്ത്.  ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ അവശ്യ സാധനങ്ങളുമായി  വഞ്ചിയില്‍ പോകുന്ന കളക്ടറെ ‘ദി കിംഗ്’ എന്ന സിനിമയിലെ മമ്മൂട്ടിയുടെ കഥാപാത്രവുമായാണ് അദ്ദേഹം ഉപമിച്ചത്.

മലയാളികള്‍ സ്വീകരിച്ച ദി കിംങ്ങിലെ മമ്മൂട്ടിയുടെ കഥാപാത്രമായ ജോസഫ് അലക്സിന്‍റെ ഹിറ്റായ ഡയലോഗാണ് അതിന്‍റെ തിരക്കഥാകൃത്ത് തന്നെയായ രഞ്ജി പണിക്കര്‍ ഉപയോഗിച്ചരിക്കുന്നത്.

”രാജ്യം യുദ്ധം ചെയ്യാൻ ഇറങ്ങുമ്പോൾ മുന്നണിപ്പോരാളിയാണ് എറണാകുളത്തിന്റെ കളക്ടർ ശ്രീ സുഹാസ് ഐഎഎസ്. ഒറ്റപ്പെട്ട തുരുത്തിലേയ്ക്ക് അവശ്യ സാധനങ്ങൾ വിതരണം ചെയ്യാൻ കളക്ടറുടെ തോണി യാത്ര. ഒറ്റയ്ക്ക്. ഇതാവണമെടാ കലക്ടർ..sense ..sensibility..sensitivity..Suhas..”- കിംഗിലെ പ്രശസ്തമായ ഡയലോഗ് ഉള്‍പ്പെടുത്തി രഞ്ജി പണിക്കര്‍ ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വെെറലാകുകയാണ്. കളക്ടര്‍ സുഹാസ് വഞ്ചിയില്‍ പോകുന്ന ചിത്രം ഉള്‍പ്പെടെയുള്ള അദ്ദേഹത്തിന്‍റെ കുറിപ്പ് നടന്‍ മമ്മൂട്ടിയും പങ്കുവെച്ചിട്ടുണ്ട്.

ഇന്നലെ താന്തോണിത്തുരുത്തിലാണ് കലക്ടറിന്‍റെ സഹായഹസ്തമെത്തിയത്. കരമാര്‍ഗം എത്താന്‍ സാധിക്കാത്ത തുരുത്തില്‍ നിത്യോപയോഗ സാധനങ്ങളുമായി വഞ്ചിയിലാണ് കലക്ടറും സംഘവും എത്തിയത്.

https://www.facebook.com/RenjiPanickerOfficial/photos/a.112805506048848/525690661426995/?type=3&theater

By Binsha Das

Digital Journalist at Woke Malayalam