Mon. Dec 23rd, 2024
വാഷിങ്‌ടൺ:

 
ലോകമാകമാനമുള്ള കൊവിഡ് മരണനിരക്ക് ഒരു ലക്ഷത്തി പതിനാലായിരം കടന്നു. അതേസമയം, രോഗബാധിതരുടെ എണ്ണം പതിനെട്ട് ലക്ഷത്തി അമ്പത്തി മൂവായിരത്തി ഒരുന്നൂറ്റി അമ്പത്തി അഞ്ചായി. ലോകാരോഗ്യസംഘടനയുടെ കണക്കുകൾ പ്രകാരം ഞായറാഴ്ച മാത്രം അമേരിക്കയിൽ ആയിരത്തി അഞ്ഞൂറ്റി ഇരുപത്തി എട്ട് പേരാണ് മരണപ്പെട്ടത്.

ഇതോടെ അമേരിക്കയിലെ മരണനിരക്ക് ഇരുപത്തി രണ്ടായിരം കവിഞ്ഞു. അതേസമയം, ഇറ്റലിയിലെ മരണനിരക്ക് ക്രമാതീതമായി കുറഞ്ഞു. ഇന്നലെ 431 പേരാണ് മരണമടഞ്ഞത്. ഗള്‍ഫില്‍ കൊവിഡ് രോഗബാധിതരുടെ എണ്ണം പതിനാലായിരം കവിഞ്ഞു. മരണസംഖ്യ 96 ആയി.