Thu. Oct 30th, 2025
വാഷിങ്‌ടൺ:

 
ലോകം കൊവിഡ് ഭീതിയിലിരിക്കെ ചന്ദ്രോപരിതലത്തിലെ വിഭവങ്ങളുടെ പര്യവേക്ഷണവും വിനിയോഗവും സംബന്ധിച്ച അമേരിക്കൻ നയങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന ഒരു ‘എക്സിക്യൂട്ടീവ് ഓർഡർ’ ഒപ്പിട്ടതിൽ വിമർശനം നേരിട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചന്ദ്രോപരിതലത്തിലെ ജലം, ധാതുക്കൾ എന്നിവയിൽ അമേരിക്കയ്ക്കുള്ള അവകാശം സംബന്ധിച്ച ഓർഡർ ഒപ്പിടാൻ സമയം കണ്ടെത്തിയതിൽ ഭൂരിഭാഗം രാജ്യങ്ങളും ഇപ്പോൾ ട്രംപിനെ വിമർശിക്കുകയാണ്. എന്നാൽ, അപൂർവം ചില രാജ്യങ്ങൾ പ്രസ്തുത ഉദ്യമത്തിൽ അമേരിക്കയോട് സഹകരിക്കാനുള്ള സന്നദ്ധത പ്രകടിപ്പിച്ചുകൊണ്ടും രംഗത്തെത്തിയിട്ടുണ്ട്.