Wed. Dec 18th, 2024
കൊച്ചി:

കൊവിഡ് ലോക്ക് ഡൗൺ മൂലം യുഎഇയിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിൽ  ഈ മാസം 17ന് നിലപാട് അറിയിക്കണമെന്ന് കേന്ദ്ര സർക്കാരിന് ഹൈക്കോടതിയുടെ നിർദ്ദേശം. പ്രവാസികൾ കൂട്ടത്തോടെ മടങ്ങിയെത്തുമ്പോൾ സംസ്ഥാനത്തിന് ആ സാഹചര്യം കൈകാര്യം ചെയ്യാനാകുമോ എന്നതിലും കോടതി ആശങ്ക പ്രടിപ്പിച്ചു. വിസിറ്റിംഗ് വിസയിൽ എത്തി കുടുങ്ങിപ്പോയവർ, വിസ കാലാവധി കഴിഞ്ഞവർ എന്നിവര്‍ക്ക് മുൻഗണന നൽകി നാട്ടിലെത്തിക്കണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. ഗൾഫിൽ എത്രപേർ കുടുങ്ങി കിടക്കുന്നുവെന്ന് അറിയാൻ ഓൺലൈൻ പോർട്ടൽ തുടങ്ങണമെന്നും ഹൈക്കോടതി വ്യക്തമാക്കി. പ്രവാസികളെ നാട്ടിലെത്തിക്കാൻ നടപടി ആവശ്യപ്പെട്ട് ദുബായ് കെഎംസിസിയാണ് ഹൈക്കോടതിയെ സമീപിച്ചത്.