Wed. Dec 18th, 2024
ന്യൂ ഡല്‍ഹി:

കേന്ദ്ര ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം രാജ്യത്ത് കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 7367 ആയി. 273 മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കൃത്യമായ പ്രതിരോധ പ്രവർത്തനങ്ങൾ സ്വീകരിച്ചില്ലായിരുന്നുവെങ്കിൽ 2 ലക്ഷം കേസുകൾ ഇപ്പോൾ സ്ഥിരീകരിച്ചേനെയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്താകമാനം വിവിധ സംസ്ഥാനങ്ങളിലായി 587 പ്രത്യേക കോവിഡ് ആശുപത്രികളും ഒരു ലക്ഷം ഐസോലേഷൻ കിടക്കകളും 15000 തീവ്രപരിചരണ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. അതെ സമയം, ദേശീയ ലോക്ക് ഡൗണ്‍ നീട്ടുന്നതിൽ കേന്ദ്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കും. ഇന്നലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ചർച്ചയിൽ ലോക്ക് ഡൗണ്‍ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടാൻ ധാരണയായിരുന്നു.