Sat. Jan 18th, 2025
കാസര്‍ഗോഡ്:

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ച കാസര്‍ഗോഡ് ജില്ലയിലെ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള 22 പേരും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലുള്ള എട്ടു പേരുമടക്കം 30 പേര്‍ക്ക് കൊവിഡ് നെഗറ്റീവ് ആണെന്നുള്ളത് കേരളത്തിന് ആശ്വാസമാകുന്നു. രണ്ടു ആശുപത്രികളിലെയും മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്നതിനുശേഷം ഇവരെ വീടുകളിലേക്ക് വിടും. . സംസ്ഥാനത്ത് പുതുതായി പത്തുപേര്‍ക്ക് കൂടിയാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ മൂന്ന് പേര്‍ വിദേശത്ത് നിന്നും വന്നവരാണ്, 7 പേര്‍ക്ക് സമ്പര്‍ക്കം മൂലവുമാണ് രോഗം ബാധിച്ചത്.