Sun. Feb 23rd, 2025
ഡൽഹി:

രാജ്യത്തെ കൊവിഡ് വ്യാപനം ചർച്ച ചെയ്യാൻ വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാരുടെ വിപുലമായ യോഗം വിളിച്ച് കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ഡോ. ഹർഷ വർദ്ധൻ. ഓരോ സംസ്ഥാനങ്ങളിലേയും കൊവിഡ് വ്യാപന തോതും ചികിത്സ സൗകര്യങ്ങളും ആരോഗ്യ മേഖലയിലെ പ്രതിസന്ധികളും യോഗത്തിൽ വിശദമായി ചർച്ച ചെയ്യുമെന്നാണ് റിപ്പോർട്ട്. ലോക്ക് ഡൗൺ നീട്ടണമോയെന്ന് സംബന്ധിച്ച് കേന്ദ്ര സർക്കാരിന്റെ നിർണ്ണായക തീരുമാനം നാളെ വരാനിരിക്കെയാണ് ഇന്ന് ആരോഗ്യമന്ത്രിമാരുമാരുമായി യോഗം വിളിച്ചിരിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് വീഡിയോ കോൺഫറൻസ് വഴിയാണ് ചര്‍ച്ച നടത്തുക.

By Arya MR