Wed. Dec 18th, 2024
തിരുവനന്തപുരം:

 
ലോക്ക്ഡൗൺ നിയന്ത്രണങ്ങളുടെ ഭാഗമായി റോഡില്‍ വിന്യസിച്ചിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ അണുവിമുക്തരാക്കാൻ മൊബൈല്‍ സാനിറ്റൈസേഷന്‍ ബസ് തിരുവനന്തപുരത്ത് നിരത്തിലിറങ്ങി. ഇതിന്റെ ഉദ്ഘാടനം സംസ്ഥാന പോലീസ് മേധാവി ലോൿനാഥ് ബെഹ്റ നിര്‍വ്വഹിച്ചു. തിരുവനന്തപുരത്തിനു പുറമെ മറ്റെല്ലാ ജില്ലകളിലും പോലീസുകാർക്കായി മൊബൈൽ യൂണിറ്റ് സജ്ജമാക്കുമെന്നും ബെഹ്‌റ വ്യക്തമാക്കി.