ബഹറിൻ:
കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബഹറിനിൽ ഈ വര്‍ഷം അവസാനം വരെ നീളുന്ന ദീര്‍ഘമായ പൊതുമാപ്പ് പ്രഖ്യാപിച്ചു. രാജ്യത്ത് അനധികൃതമായി തങ്ങുന്നവര്‍ക്ക് പിഴയോ ശിക്ഷയോ കൂടാതെ സ്വന്തം നാടുകളിലേക്ക് മടങ്ങാന്‍ അനുമതി നല്‍കുന്നതാണ് ഈ പ്രഖ്യാപനം.
രാജ്യത്ത് 55,000 അനധികൃത കുടിയേറ്റക്കാര്‍ ഉണ്ടെന്നാണ് അധികൃതരുടെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇത് കൂടാതെ വ്യാഴാഴ്ച രാത്രി മുതല്‍ എല്ലാവരും മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാണെന്ന് വ്യവസായ-വാണിജ്യ മന്ത്രി സായിദ് ബിന്‍ റാഷിദ് അല്‍ സയാനി അറിയിച്ചു.
എന്നാൽ ഏപ്രില്‍ പതിനഞ്ച് മുതല്‍ യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് സര്‍വീസ് നടത്താനുള്ള തീരുമാനം ഫ്ലൈ ദുബായ് മരവിപ്പിച്ചു. ഇന്ത്യയുടെ അനുമതി ലഭിക്കാത്ത സാഹചര്യത്തിലാണ് ഈ തീരുമാനമെന്ന് അധികൃതർ വ്യക്തമാക്കി.