Thu. Jan 23rd, 2025
ഡൽഹി:

മുൻ ലോക ചെസ്സ് ചാമ്പ്യന്‍ വിശ്വനാഥന്‍ ആനന്ദുമായി ചെസ്സ് മത്സരത്തിൽ പങ്കെടുക്കാൻ ആരാധകർക്ക് ഒരു സുവർണ്ണാവസരം. കൊവിഡ് രോഗബാധിതരെ സഹായിക്കന്‍ പിഎം കെയേഴ്സ് ഫണ്ടിലേക്ക് സംഭാവന സ്വരൂപിക്കാനാണ് ആരാധകരുമായി ഓൺലൈൻ ചെസ്സ് മത്സരത്തിൽ ആനന്ദ് പങ്കെടുക്കുക. 150 ഡോളറാണ് ആനന്ദിനെതിരെ മത്സരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ സംഭാവനയായി നൽകേണ്ടത്.

25 ഡോളര്‍ നല്‍കി രജിസ്ട്രേഷനെടുത്താല്‍ കൊനേരു ഹംപി, പി ഹരികൃഷ്ണന്‍, ബി ആഥിപന്‍, വിദിത്ത് ഗുജറാത്തി എന്നിവരുള്‍പ്പെടെ മറ്റ് 11 ഇന്ത്യൻ താരങ്ങളിൽ രണ്ട് പേരുമായി ആരാധകർക്ക് മത്സരിക്കാം. ഏപ്രില്‍ 11ന് ശനിയാഴ്ച വൈകിട്ട് ഏഴരക്ക് ചെസ് ഡോട്ട് കോം എന്ന വെബ്സൈറ്റിലൂടെയാണ് ആരാധകര്‍ക്ക് ആനന്ദതിരെ മത്സരിക്കാൻ അവസരം ലഭിക്കുക. കൊവിഡ് ലോക്ക് ഡൗണിനെ തുടർന്ന് ആനന്ദ് ഇപ്പോൾ ജർമനിയിലാണ്.

By Arya MR