Sat. Apr 5th, 2025
ന്യൂഡൽഹി:

 
ആഗോളതലത്തിൽ വ്യാപകമായി പടർന്നു പിടിച്ചുകൊണ്ടിരിക്കുന്ന കൊവിഡ് വൈറസ് ബാധയിൽ മരിച്ചവരുടെ എണ്ണം എഴുപത്തി മൂവായിരം കടന്നു. ഇതുവരെ പതിമൂന്ന് ലക്ഷത്തി ഇരുപത്തി അയ്യായിരത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇറ്റലിയില്‍ 636 മരണങ്ങളാണ് ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത്.

അമേരിക്കയിലെ മൊത്തം മരണസംഖ്യ പതിനായിരം പിന്നിട്ടു. ബെല്‍ജിയം, നെതര്‍ലാന്‍ഡ്സ്, ഇറാന്‍, എന്നീ രാജ്യങ്ങളിലും ഇന്നലെ നൂറിലേറെ പേർ മരണപ്പെട്ടിരുന്നു. ഫ്രാന്‍സ്, അമേരിക്ക, യുകെ, ഇറ്റലി സ്പെയിന്‍ എന്നീ രാജ്യങ്ങളിലാണ് കൊവിഡ് ബാധയെ തുടർന്നുള്ള ഏറ്റവും കൂടുതൽ മരണങ്ങൾ രേഖപ്പെടുത്തിയിട്ടുള്ളത്.