Wed. Jan 22nd, 2025
കണ്ണൂർ:

 
കൊവിഡ് ബാധയെത്തുടർന്ന് കണ്ണൂർ സ്വദേശിയായ യുവാവ് യു എ ഇയിലെ അജ്‌മാനിൽ മരിച്ചു. കണ്ണൂര്‍ കോളയാട് സ്വദേശി ഹാരിസ് ആണ് മരിച്ചത്. മുപ്പത്തിയഞ്ചു വയസ്സായിരുന്നു. പനിയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ചിരുന്ന ഹാരിസ്സിന് പിന്നീട് കൊവിഡ് ബാധ സ്ഥിരീകരിക്കുകയായിരുന്നു.

ഒരു സ്വകാര്യകമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: ജസ്മിന, മക്കൾ: മുഹമ്മദ് ഹിജാൻ, ശൈഖ ഫാത്തിമ.