Wed. Jan 22nd, 2025
ന്യൂഡൽഹി:

 
വൈറസ് വ്യാപനത്തുടർന്ന് രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ക്ഡൌണിന്റെ പശ്ചാത്തലത്തിൽ ജെ എൻ യു, യു ജി സി, എൻ ഇ ടി, ഇഗ്നോ പി എച്ഛ്ഡി തുടങ്ങിയവയും മറ്റുള്ള പ്രവേശന പരീക്ഷകളും നീട്ടിവയ്ക്കാൻ മാനവവിഭശേഷി മന്ത്രാലയം തീരുമാനിച്ചു.

എല്ലാ പരീക്ഷകൾക്കും അപേക്ഷിക്കാനുള്ള അവസാനതിയ്യതി നീട്ടാൻ നാഷനൽ ടെസ്റ്റിങ് ഏജൻസി ഡയറക്ടർ ജനറൽ പറഞ്ഞുവെന്ന് മാനവവിഭവശേഷി മന്ത്രി രമേശ് പൊഖ്രിയാൽ പറഞ്ഞു.

കൊറോണ വൈറസ് വ്യാപനത്തിന്റെ സാധ്യത കണക്കിലെടുത്ത്, നീറ്റ് (NEET) പരീക്ഷയും നീട്ടിവെക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. നീറ്റ് പരീക്ഷകൾക്ക് പ്രവേശന കാർഡുകൾ നൽകേണ്ടതായിരുന്നുവെങ്കിലും ഇതുവരെ നൽകിയിരുന്നില്ല. ഇപ്പോൾ, പരീക്ഷ മാറ്റിവയ്ക്കാൻ മന്ത്രാലയം ഉത്തരവു നൽകിയിട്ടുണ്ട്.

ജെഇഇ മെയിൻ പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്.

പരീക്ഷകളുടെ പുതുക്കിയ സമയവിവരപ്പട്ടിക തയ്യാറാക്കാൻ മാനവ വിഭവശേഷി മന്ത്രാലയം സിബിഎസ്ഇ, നിയോസ്, എൻ‌ടി‌എ എന്നിവയ്ക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.

എല്ലാ വിദ്യാർത്ഥികൾക്കും ഈ പരീക്ഷകൾക്ക് അപേക്ഷിക്കാൻ ഏളുപ്പമാക്കാൻ വേണ്ടിയാണ് മന്ത്രാലയം ഈ നടപടി സ്വീകരിച്ചത്.