Wed. Jan 22nd, 2025
ന്യൂഡൽഹി:

 
കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന് രാജ്യവ്യാപകമായി ലോക്ക്ഡൌൺ പ്രഖ്യാപിച്ചിരിക്കെ, കുടിയേറ്റക്കാരായ എല്ലാ തൊഴിലാളികൾക്കും മിനിമം വേതനം ഒരാഴ്ചയ്ക്കുള്ളിൽ ഉറപ്പാക്കാൻ കേന്ദ്രത്തിനും സംസ്ഥാന സർക്കാരുകൾക്കും നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് പൊതു പ്രവർത്തകരായ ഹർഷ് മന്ദറും അഞ്ജലി ഭരദ്വാജും സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിൽ സുപ്രീം കോടതി പ്രതികരണം തേടി.

ജസ്റ്റിസ്സുമാരായ എൽ നാഗേശ്വര റാവു, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് ഏപ്രിൽ ഏഴിനകം പ്രതികരണം നൽകാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. സോളിസിറ്റർ ജനറൽ തുഷാർ മേത്ത പൊതുതാത്പര്യ ഹർജിയിൽ എതിർപ്പ് ഉന്നയിച്ചു.