Wed. Nov 6th, 2024
ന്യൂഡൽഹി:

 
അതിർത്തി പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്ന് സുപ്രീംകോടതി കർണ്ണാടക, കേരള സർക്കാരുകളോട് ആവശ്യപ്പെട്ടു.

ആശുപത്രികളിൽ അടിയന്തിര വൈദ്യസഹായം ലഭ്യമാക്കുന്നതിനായി കേരളത്തിൽ നിന്ന് കർണ്ണാടകയിലേക്കു പോകുന്ന രോഗികളുടെ നീക്കത്തിനെതിരെ കർണ്ണാടക സർക്കാർ അതിർത്തി ഉപരോധിച്ച നടപടി നീക്കണമെന്ന് കേന്ദ്രത്തിനോടാവശ്യപ്പെട്ട കേരള ഹൈക്കോടതി നടപടിയെ ചോദ്യം ചെയ്ത് കർണ്ണാടക സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

ജസ്റ്റിസ്സുമാരായ എൽ നാഗേശ്വര റാവു, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് കേരളത്തിലെയും കർണാടകയിലെയും ചീഫ് സെക്രട്ടറിമാർ കേന്ദ്ര ആരോഗ്യ സെക്രട്ടറിയുമായി ചർച്ച നടത്തി വൈദ്യചികിത്സയ്ക്കായി പോകുന്ന ജനങ്ങൾക്ക് സൗകര്യപ്രദമാവുന്ന തരത്തിൽ പരിഹാരം കാണണമെന്ന് പറഞ്ഞു.