Mon. Dec 23rd, 2024
മിലാൻ:

 
ലോകത്ത് കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം പത്ത് ലക്ഷത്തിലധികമായി. ഫ്രാന്‍സില്‍ ആയിരത്തി മുന്നൂറ്റി അന്‍പത്തി അഞ്ച് ആളുകളാണ് 24 മണിക്കൂറിനുള്ളില്‍ രോഗം ബാധിച്ച് മരിച്ചത്. പതിമൂവായിരത്തി തൊള്ളായിരത്തി പതിനഞ്ച് പേരാണ് ഇറ്റലിയില്‍ ഇതുവരെ മരിച്ചത്.

സ്പെയിന്‍, യുകെ എന്നീ രാജ്യങ്ങളിലും മരണസംഖ്യ ദിനംപ്രതി ഉയരുകയാണ്. അതേ സമയം, രണ്ട് ലക്ഷത്തി പന്ത്രണ്ടായിരത്തിലധികം ആളുകള്‍ രോഗമുക്തരായിട്ടുണ്ട്.