Thu. Apr 10th, 2025
തിരുവനന്തപുരം:

 
സംസ്ഥാനത്ത് 21 പേർക്കാണ് ഇന്നലെ കൊവിഡ് 19 സ്ഥിരീകരിച്ചത്. കാസർകോട് 8, ഇടുക്കി 5, കൊല്ലം 2, തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ ഓരോരുത്തർക്കുമാണു വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതുവരെ 286 പേർക്ക് രോഗം സ്ഥിരീകരിച്ചു. കാസർകോട്, കണ്ണൂർ, തൃശൂർ, തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കോഴിക്കോട്, പത്തനംതിട്ട ജില്ലകള്‍ ഹോട്ട്സ്‍പോട്ടുകളായി കേന്ദ്ര ആരോഗ്യമന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. അതേ സമയം, സംസ്ഥാനത്ത് 28 പേര്‍ക്ക് രോഗം ഭേദമായതായി ആരോഗ്യവകുപ്പ് അറിയിച്ചു.