Mon. Dec 23rd, 2024
കൊച്ചി:

 
മദ്യാസക്തിയുള്ളവർക്ക് ഡോക്ടറുടെ കുറിപ്പടി പ്രകാരം മദ്യമെത്തിക്കുന്നതിന് ബീവറേജസ് കോർപ്പറേഷന് സർക്കാർ നൽകിയ ഉത്തരവിനെതിരെ ഹൈക്കോടതി സ്റ്റേ. മൂന്നാഴ്ചയ്ക്കാണ് സ്റ്റേ.

മദ്യാസക്തർക്ക് മദ്യം ബീവറേജസ് കോര്‍പറേഷൻ വഴി നൽകാനുള്ള ഉത്തരവിനെ ഹൈക്കോടതിയിൽ പൂർണ്ണമായും ന്യായീകരിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. മദ്യം കിട്ടാതെ വരുമ്പോൾ രോ‌ഗ ലക്ഷണം കാണിക്കുന്ന നിരവധി പേരുണ്ട് സംസ്ഥാനത്ത്. എല്ലാവരേയും ഈ സമയത്ത് ചികിത്സക്ക് കൊണ്ടുപോകാനാകില്ല. അതിനുള്ള സൗകര്യം സംസ്ഥാനത്തില്ലെന്നും സര്‍ക്കാര്‍ കോടതിയിൽ പറ‍ഞ്ഞുവെന്ന് ഏഷ്യാനെറ്റ് വാർത്തയിൽ പറയുന്നു.

സംസ്ഥാനത്ത് കൊറോണ വൈറസ് (കോവിഡ് 19) വ്യാപനം തടയുന്നത് ലക്ഷ്യമിട്ട് മദ്യ വില്പനശാലകൾ അടച്ചതുമൂലം, മദ്യാസക്തിയുള്ളവർക്ക് മദ്യം ലഭ്യമാക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ സർക്കാർ പുറപ്പെടുവിച്ചിരുന്നു.