Wed. Dec 18th, 2024
കാസർകോട്:

 
അതിർത്തി തുറക്കണമെന്ന കേരള ഹൈക്കോടതി ഉത്തരവിനു പിന്നാലെ നിലപാടിൽ അയഞ്ഞ് കർണ്ണാടക സർക്കാർ. കാസർകോട്-മംഗലാപുരം അതിർത്തി രോഗികൾക്കായി തുറന്നുകൊടുക്കാനാണ് തീരുമാനം. ഇതിനായി അതിർത്തിയിൽ ഡോക്ടറെ നിയമിച്ചു. മംഗലാപുരത്തേക്ക് പോകുന്ന രോഗികളെ ഈ ഡോക്ടര്‍ പരിശോധിക്കും.

നില അതീവ ഗുരുതരമാണെങ്കില്‍ ഡോക്ടറുടെ അനുമതിയോടെ അതിര്‍ത്തി കടത്തി വിടുമെന്നാണ് കർണ്ണാടകയുടെ നിലപാട്. അതിർത്തി തുറന്നുകൊടുക്കണമെന്ന് ഇന്നലെ കേരള ഹൈക്കോടതി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. ഡിസാസ്റ്റർ മാനേജ്മെന്റ് നിയമ പ്രകാരം ദേശീയ പാത തുറന്നുകൊടുക്കാനാണ് കോടതി ആവശ്യപ്പെട്ടത്. മൂന്നാഴ്ചയ്ക്കു ശേഷം ഹർജി വീണ്ടും പരിഗണിക്കും.

By Arya MR