Mon. Dec 23rd, 2024

ലോകത്ത് കൊവിഡ് 19 വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം നാൽപ്പത്തി ഏഴായിരം കടന്നു. അതേസമയം, ലോകമാകമാനമുള്ള കൊറോണ ബാധിതരുടെ എണ്ണം പത്ത് ലക്ഷത്തോട് അടുക്കുകയാണ്. അമേരിക്കയിൽ മാത്രം  കൊവിഡ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇവിടെ മരിച്ചത് 1,046 പേരാണ്. ഇതോടെ അമേരിക്കയിലെ കൊവിഡ് മരണനിരക്ക് 5,099 ആയി. ഇറ്റലിയിൽ മരണ സംഖ്യ 13,155 ആയപ്പോൾ, സ്പെയിനിൽ മരണ നിരക്ക് 9,000 കടന്നു. ഇന്ത്യൻ വംശജ കൂടിയായ ദക്ഷിണാഫ്രിക്കയിലെ ലോകപ്രശസ്ത എച്ച്ഐവി ശാസ്ത്രജ്ഞ പ്രൊഫസർ ഗീത രാംജീ കൊവിഡ് ബാധിച്ച് മരിച്ചു.

 

 

 

 

By Arya MR