Sat. Apr 5th, 2025
കാസര്‍കോട്:

 
രോഗലക്ഷണങ്ങൾ ഇല്ലാത്ത ഏഴു കാസർക്കോട്ടുകാർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ദുബൈയിൽ നിന്ന് എത്തിയവർ ആയതിനെ തുടർന്നാണ് ഈ ഏഴ് പേരെയും പരിശോധനയ്ക്ക് വിധേയമാക്കിയത്. എന്നാൽ, പനി, തൊണ്ടവേദന തുടങ്ങിയ പ്രാഥമിക രോഗ ലക്ഷണങ്ങൾ ഇല്ലാത്ത ആളുകൾക്കും കൊറോണ സ്ഥിരീകരിച്ചതിൽ കടുത്ത ആശങ്കയാണ് ആരോഗ്യ വിദഗ്ദ്ധർ പ്രകടിപ്പിച്ചിരിക്കുന്നത്.

ഒരു പക്ഷെ, പ്രതിരോധ ശേഷി കൂടുതലുള്ളതുകൊണ്ടാകാം ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തതെന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെ നിഗമനം. കഴിഞ്ഞയാഴ്ച പത്തനംതിട്ടയിൽ രോഗം സ്ഥിരീകരിച്ച, ദുബൈയിൽ നിന്ന് എത്തിയ ആൾക്കും ഇത്തരത്തിൽ രോഗലക്ഷണങ്ങൾ ഇല്ലായിരുന്നുവെന്ന് ജില്ലാ കളക്ടർ പിബി നൂഹ് അറിയിച്ചിരുന്നു.

By Arya MR