Mon. Dec 23rd, 2024
ഡൽഹി:

 
നിസാമുദ്ദീനിലെ മർക്കസ് കേന്ദ്രത്തിൽ നിന്നും മടങ്ങിയവരിലെ രോഗബാധയാണ് രാജ്യത്ത് കൊവിഡ് കേസുകൾ കൂടാൻ ഇടയാക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം. 1828 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇന്നലെ മാത്രം 437 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

41 പേരാണ് ഇതുവരെ രാജ്യത്ത് കൊവിഡ് ബാധയെ തുടർന്ന് മരണപ്പെട്ടത്. നിസാമുദ്ദീനിലെ മർക്കസ്സിൽ മത സമ്മേളനത്തിൽ പങ്കെടുത്ത, മുംബൈയിലെ ധാരാവിയില്‍ ബാലികാ നഗറിൽ നിന്നുള്ള അമ്പത്താറുകാരന്‍ മരണപ്പെട്ടത് ഏറെ ആശങ്ക സൃഷ്ടിക്കുന്നു. മരണശേഷമായിരുന്നു ഇയാളില്‍ വൈറസ് ബാധ സ്ഥിരീകരിക്കാനായത്. രാജ്യത്ത് നിലവിലുള്ള സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറൻസ് വഴി സംസാരിക്കും.

By Arya MR